കാവേരിപ്രശ്നത്തില്‍ ചെന്നൈയില്‍ ഇന്ന് ബന്ദ്. കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്. 31 തമിഴ്സംഘടനകള്‍ സംയുക്തമായി ആചരിക്കുന്ന ബന്ദിന് ഡി എം കെ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഭരണകക്ഷി പാര്‍ട്ടിയായ എ ഡി എം കെ ബന്ദിന് പിന്തുണ അറിയിട്ടില്ല.
തമിഴ്നാട് സ്വദേശികൾക്കു നേരെ കർണാടകയില്‍ സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് അക്രമം നടക്കുന്നതെന്നും കാവേരിയിൽ നിന്ന് തമിഴ്നാടിന് നൽകുന്ന വെള്ളം കുറച്ചത് തിരിച്ചടിയായെന്നുമാണ് തമിഴ്നാട് സംഘടനകൾ ആരോപിക്കുന്നത്.
കാവേരിപ്രശ്നത്തിൽ പ്രതിഷേധിച്ച് ഡി എം ഡി കെ നേതാവ് വിജയകാന്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സ്കൂളുകള്‍, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനു സുരക്ഷ ഉറപ്പാക്കുമെന്നു പൊലീസ് അറിയിച്ചു. സര്‍ക്കാര്‍ ബസുകള്‍ക്കും ആവശ്യം വന്നാല്‍ പൊലീസ് സംരക്ഷണം നല്കും.