എട്ടുവയസ്സുള്ള പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയായ നേഹ രണ്ടാംതവണയും പെണ്‍കുഞ്ഞ് ഉണ്ടായതിന്റെ മനോവിഷമത്തിലാണ് കൊല നടത്തിയത്. ഇക്കാര്യം ഇവര്‍ സമ്മതിക്കുകയും ചെയ്തു. കുഞ്ഞിനെ അപായപ്പെടുത്തി എ സിയില്‍ ഉപേക്ഷിച്ച ശേഷം കാണാനില്ലെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു. രക്തസാമ്പിളുകളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം കൃത്യമായ തെളിവുകളോടെ വ്യാഴാഴ്ചയാണ് നേഹയെ അറസ്റ്റ് ചെയ്തത്.