ക്രിസ്ത്യാനികളുടെ പള്ളിക്കോടതികൾ നടപ്പാക്കുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ല: സുപ്രീംകോടതി
ക്രിസ്ത്യൻ പള്ളിക്കോടതികൾ നടപ്പാക്കുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള വിവാഹമോചനങ്ങൾക്ക് ശേഷം പുനർവിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു.