ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനീസ് ഹാക്കര്‍മാര്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ സാമ്പത്തിക സൈനിക മേഖലകളിലെ വിവരങ്ങളാണ് ഇവര്‍ ചോര്‍ത്താനായി ശ്രമിക്കുന്നുണ്ടെന്ന് ഇന്റർനെറ്റ് സുരക്ഷാ ഏജൻസിയായ 'ഫയർ ഐ'യുടെ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ചൈനീസ് ഹാക്കര്‍മാര്‍ ഏഷ്യന്‍ രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സജീവമായി രംഗത്ത് ഉണ്ടെന്നാണ് വിവരം.
ചൈനീസ് സര്‍ക്കാരിന്റെയോ അധികാരികളുടെയോ പരോക്ഷമായ പിന്തുണയോടെയാകാം ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സൈബർ ആക്രമണങ്ങൾക്കുള്ള രീതികൾ ഹാക്കർമാർ വീണ്ടും ഉപയോഗിക്കുന്നതിനാൽ തന്നെ ഈ ഗ്രൂപ്പുകളെ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ പോവുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം ചൈനീസ് ഹാക്കര്‍മാര്‍ക്ക് നെരെ പല രാജ്യങ്ങളും നേരത്തെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വേളയില്‍ ഇതും വെറും ആരോപണങ്ങള്‍ മാത്രമായി തള്ളിക്കളയാനാകും ചൈനീസ് അധികൃതരുടെ ശ്രമം.
ഊര്‍ജം, വിദേശകാര്യം, സൈനിക രഹസ്യങ്ങള്‍, ആഗോള ബന്ധങ്ങള്‍, വ്യോമ ഗതാഗതങ്ങള്‍, ടെലി കമ്മ്യുണിക്കേഷന്‍, നിര്‍മാണം എന്നി തലങ്ങാളിലെല്ലാം ചാരക്കണ്ണുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആര് നിയന്ത്രിക്കുന്ന എത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യങ്ങളില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് അധികൃതര്‍. ഫിഷിംഗ് ഇ-മെയിലുകൾ വഴിയാണ് പ്രധാനമായും ഹാക്കിംഗ് നടക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.