അതിര്‍ത്തി പുകയുന്നു; ചുമൂറില്‍ ഏഴ് ചൈനീസ് ടെന്റുകള്‍
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (11:33 IST)
ചൈനീസ് സൈനികര്‍ ലഡാക്കിലെ ചുമൂറില്‍ അതിര്‍ത്തിലംഘിച്ച് ടെന്റുകള്‍ നിര്‍മ്മിച്ചു. ഏഴ് ടെന്റുകളിലായി 1000ത്തോളം സൈനികരാണ് തമ്പടിച്ചിരിക്കുന്നത്. സൈനികരോട് തിരികെ പോകാന്‍ ഇന്ത്യന്‍ സൈന്യം നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിയെങ്കിലും ചൈനീസ് സൈന്യം ചുമൂറില്‍ തമ്പടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 15 ബറ്റാലിയന്‍ സൈന്യത്തെ ലഡാക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ വിന്യസിപ്പിച്ചു.
ചുമൂറില്‍ അതിര്‍ത്തി ഭാഗത്ത് ഏകദേശം 12,000 - 15,000 അടി ഉയരത്തിലാണ് ഇവരുടെ താവളങ്ങള്‍. ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇവര്‍ക്കായി ഭക്ഷണപ്പൊതികള്‍ ഇട്ടുകൊടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രിയില്‍ ചിലര്‍ തിരികെ പോയെങ്കിലും രാവിലെ ഇവര്‍ തിരികെ വരുകയായിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കിപ്പുറത്തേക്ക് റോഡ് നിര്‍മ്മിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ റോഡുകളോ മറ്റെന്തെങ്കിലുമോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ശൈത്യകാലത്തും ഇതേ പ്രദേശത്ത് ചൈനീസ് സൈനികര്‍ കൈയേറ്റം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിഗും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂടിക്കാഴ്ച് നടാത്തിയ വേളയിലും ചൈനീസ് സഖ്യം ഇന്ത്യന്‍ അതിര്‍ത്തി ലംഘച്ചിരുന്നു.