ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാള്‍ അന്തരിച്ചു

ശനി, 4 ജൂലൈ 2015 (17:26 IST)
മുന്‍ ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാള്‍ അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. 73 വയസായിരുന്നു. 2001 ലായിരുന്നു സുപ്രീംകോടതി അദ്ദേഹത്തെ ബോംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. 
 
2005 നവംബര്‍ ഒന്നിനായിരുന്നു വൈ കെ സബര്‍വാള്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2007 ജനുവരി 13 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു.
 
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായും ബോംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നടക്കും.
 

വെബ്ദുനിയ വായിക്കുക