മോഡിയെ സണ്‍ഗ്ലാസ് ധരിച്ച് സ്വീകരിച്ച കളക്ടര്‍ക്ക് സര്‍ക്കാരിന്റെ നോട്ടീസ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ സണ്‍ഗ്ലാസ് ധരിച്ച് സ്വീകരിച്ച ബസ്തര്‍ കളക്ടര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ നോട്ടീസ്.ഡിഎം അമിത് കതാരി എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. കഴിഞ്ഞ 9ന് പ്രധാനമന്ത്രി ബസ്തര്‍ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം നടന്നത്.
ഉദ്യോഗസ്ഥന്റെ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്നും സംഭവത്തില്‍ ഉദ്യോഗസ്ഥന് മറുപടി പറയണമെന്നും നോട്ടീസില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഓള് ഇന്ത്യ സര്‍വീസ്(കോണ്‍ഡക്ട്) നിയമം സെക്ഷന്‍ 3(1) പ്രകാരം സണ്‍ഗ്ലാസ് ഉപയോഗിച്ച പ്രവര്‍ത്തി സര്‍വീസ് റൂളിന്റെ ലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ കട്ടാരിയയുടെ അന്നത്തെ വസ്ത്രധാരണരീതി ശരിയല്ലെന്നും ഭാവിയില്‍ ഇത്തരത്തിലുളള സംഭവം ആവര്‍ത്തിക്കരുതെന്നും നോട്ടീസില്‍ താക്കീത് ചെയ്യുന്നുണ്ട്.