മകളുടെ കാമുകനെ കൊലപ്പെടുത്തിയതിനു പിതാവും മകനും മറ്റു രണ്ടുപേരും ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ നാലു പേര്‍ക്ക് ജീവപര്യന്തം തടവ്. 2014 ജൂലൈ 7 നാണ് തമിഴ്‌സിനിമയ്ക്ക് സമാനമായ രീതിയിലുള്ള ഈ സംഭവം നടന്നത്. കൊലപാതകത്തില്‍ കുടുംബത്തിലെ മൂന്ന് സ്ത്രീകളേയും പ്രതിചേര്‍ത്തിരുന്നു.
അറുപത്തിയഞ്ചുകാരനായ എല്ലാപ്പന്‍, മകന്‍ സേതു, സഹോദരന്‍ രാംദാസ് സഹോദരീഭര്‍ത്താവ് കുപ്പന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സ്ത്രീകളെ മൂന്ന് പേരെയും കോടതി വെറുതെ വിട്ടു. വെള്ളിമേടു പട്ടിയിലെ വൈരാപുരം കോളനിയിലെ കേശവന്‍ (27) എന്ന യുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.
എല്ലപ്പന്റെ മകളുമായി കേശവന് പ്രണയമുണ്ടായിരുന്നു. കാമുകിയുടെ കുടുംബത്തിന് വീട് വെയ്ക്കാന്‍ പണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മകള്‍ നാഗമ്മാളിനെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കാന്‍ എല്ലാപ്പന് ശ്രമിച്ചു. ഇത് അറിഞ്ഞ കേശവന്‍ സഹോദരന്‍ എലുമലൈയുമായി ചോദിക്കാന്‍ ചെന്നതോടെയാണ് കുടുംബത്തിലെ നാലംഗ സംഘങ്ങള്‍ ചേര്‍ന്ന് യുവാവിനെ കൊന്നത്.