ചെന്നൈ കെട്ടിട ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും

വ്യാഴം, 3 ജൂലൈ 2014 (08:29 IST)
ചെന്നൈ പോരൂര്‍ മൗലിവാക്കത്തിന് സമീപം നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും.  കെട്ടിടത്തിന്റെ സൂപ്പര്‍വൈസറായിരുന്ന പാലക്കാട് മാത്തൂര്‍ സ്വദേശി ദിനേശ് കുമാറാ (27)ണ് മരിച്ചത്. അതേസമയം,​ കെട്ടിട ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി.

34 പുരുഷന്മാരും 14 സ്ത്രീകളുമാണ് മരിച്ചത്. കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണസേനയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.  തെരച്ചിലിന് മൈക്രോ ക്യാമറകള്‍, സൗണ്ട് ലേക്കേറ്റര്‍ മോണിറ്റര്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഓക്‌സിജനും പമ്പുചെയ്ത് നല്‍കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് 30-ഓളം തൊഴിലാളികള്‍ ഭക്ഷണം പാകംചെയ്ത് കഴിച്ചുകൊണ്ടിരിക്കെ കെട്ടിടം തകര്‍ന്നുവീണത്. 
 

വെബ്ദുനിയ വായിക്കുക