ഏതായാലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായി; കൈയില്‍ വന്നുപെട്ട പുതിയ 500 രൂപ, 2000 രൂപ നോട്ടുകള്‍ വ്യാജനല്ലെന്ന് ഇങ്ങനെയൊക്കെ തിരിച്ചറിയാം

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2016 (15:49 IST)
അര്‍ദ്ധരാത്രിയില്‍ രാജ്യത്തെ മുന്തിയ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതോടെ ജനം നില്‍ക്കാന്‍ തുടങ്ങിയ നീണ്ട ക്യൂവിന് അവസാനമായില്ല. അസാധുവാക്കപ്പെട്ട 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തിയ മിക്കവര്‍ക്കും 2000 രൂപയുടെ നോട്ടുകളാണ് ലഭിച്ചത്. അതേസമയം, വിപണിയില്‍ ഇതിനകം തന്നെ 2000 രൂപയുടെ കള്ളനോട്ടും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ 2000 രൂപയുടെ ഒറിജിനല്‍ നോട്ടും കള്ളനോട്ടും തിരിച്ചറിയാന്‍ കഴിയും. 2000 രൂപ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് പ്രചരിക്കുന്നത്. 
 
1. ദേവനാഗരി ഭാഷയില്‍ 2000 രൂപ എന്ന് എഴുതിയിട്ടുണ്ട്
2. നോട്ടിന്റെ നടുഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം
3. ബാങ്ക് നോട്ടിന്റെ വലതുഭാഗത്ത് ആര്‍ ബി ഐ എന്നും 2000 എന്നും എഴുതിയിരിക്കുന്നത്
4. നോട്ടിന്റെ പിന്‍ഭാഗത്ത് മംഗള്‍യാന്റെ ചിത്രമുണ്ട്
5. നോട്ടിന്റെ ഇരുവശങ്ങളിലും ഏഴ് മെലിഞ്ഞ ലൈനുകള്‍ ഉണ്ട്, ഈ ലൈനുകള്‍ വിരല്‍ കൊണ്ട് സ്പര്‍ശിച്ചാല്‍ കൈയില്‍ തടയുന്നതാണ്
6. കൂടാതെ, 2000 എന്ന് എഴുതിയിരിക്കുന്ന പ്രിന്റ് ഉയര്‍ന്നു നില്ക്കുന്നതാണ്. വിരല്‍ കൊണ്ട് ചെറുതായി തൊട്ടു നോക്കിയാല്‍ അത് മനസ്സിലാകും
7. വലതുഭാഗത്തായി അശോകസ്തംഭം ഉണ്ട്
8. ഇടതുഭാഗത്ത് ഏതു വര്‍ഷമാണ് നോട്ട് പ്രിന്റ് ചെയ്തതെന്ന് വ്യക്തമാക്കുന്നുണ്ട്
9. നടുവിലായി വിവിധ ഭാഷകളില്‍ 2000 രൂപ എന്നെഴുതിയ പാനല്‍ ഉണ്ട്
10. 2000 രൂപയുടെ നിറം മജന്തയാണ്
11. 500 രൂപയുടെ നിറം സ്റ്റോണ്‍ ഗ്രേ ആണ്, 
12. 66മില്ലിമീറ്റര്‍ x 166മില്ലിമീറ്റര്‍ ആണ് പുതിയ 2000 രൂപ നോട്ടിന്റെ വലുപ്പം
13. 63മില്ലിമീറ്റര്‍ x 150മില്ലിമീറ്റര്‍ ആണ് പുതിയ 500 രൂപ നോട്ടിന്റെ വലുപ്പം
Next Article