ദത്തെടുക്കൽ നടപടികളിലെ സങ്കീർണതകൾ ലഘൂകരിക്കും: നടപടിയുമായി കേന്ദ്രം

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (20:44 IST)
ദത്തെടുക്കലിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. കുട്ടികളെ ദത്തെടുത്താൽ വിദേശത്ത് നിന്നുള്ളവർ 2 വർഷം ഇന്ത്യയിൽ താമസിക്കണം എന്നതുൾപ്പടെയുള്ള വ്യവസ്ഥകളിലാണ് മാറ്റം. കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ കർശനമാക്കാനും നടപടി സ്വീകരിക്കും.
 
ഹിന്ദു അഡോപ്‌ഷൻ ആൻഡ് മെയിന്റനൻസ് ആക്‌ട് പ്രകാരം വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുമ്പോൾ കുട്ടികൾക്ക് വിസ,പാസ്‌പോർട്ട് എന്നിവ ലഭിക്കാൻ തടസ്സം നേരിടുന്നതായി വ്യാപകമായ പരാതികളുണ്ടായിരുന്നു. ഇതാണ് വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article