സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഉടൻ കേസ്, രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കേന്ദ്രം

ശനി, 10 ഒക്‌ടോബര്‍ 2020 (14:41 IST)
സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ ഉടനെ തന്നെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. ലൈംഗിക അതിക്രമ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നും സംസ്ഥാനങ്ങൾക്കയച്ച കത്തിൽ കേന്ദ്രം വ്യക്തമാക്കി.
 
സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം കൂടുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കത്തെഴുതിയത്.കുറ്റകൃത്യം നടന്നയുടൻ തന്നെ എഫ് ഐആറിടണമെന്നും രണ്ട് മാസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കണമെന്നും കത്തിൽ കർശനനിർദേശമുണ്ട്. പോലീസ് സ്‌റ്റേഷന്‍ പരിധിക്കു പുറത്താണ് കുറ്റകൃത്യം നടന്നതെങ്കിലും പരാതി കിട്ടിയ ഉടന്‍ എഫ്‌ഐആറോ സീറോ എഫ്‌ഐആറോ രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമമുണ്ട്. 
 
മരണമൊഴി എടുക്കുന്നതിൽ വീഴ്‌ച്ച പാടില്ലെന്നും കേസിൽ കൃത്യമായ ഫോളോ അപ്പ് ഉണ്ടാവണമെന്നും നിർദേശങ്ങളിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍