ഗാര്‍ഹിക പീഡന നിരോധന നിയമം ഇനി മരുമക്കളേയും കുടുക്കും
വൃദ്ധരായ ഭര്‍തൃമാതാപിതാക്കളെ പീഡിപ്പിക്കുന്ന മരുമക്കള്‍ക്കളെ കുടുക്കാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആശയ വിനിമയത്തിന് തുടക്കമിട്ടു കഴിഞ്ഞു.
വൃദ്ധമാതാപിതാക്കള്‍ക്കെതിരെയുള്ള പീഡനവും അതിക്രമവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇതും ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിലാക്കാനാണു കേന്ദ്രം ആലോചിക്കുന്നത്. നിലവിലത്തെ ഗാര്‍ഹിക പീഡനം തടയാനുള്ള നിയമത്തില്‍ അമ്മായിയമ്മമാര്‍ക്കു പരിരക്ഷയില്ല.
സംസ്‌ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി നിയമം ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മകനും മരുമകളും ചേര്‍ന്നു സ്വത്തിനായി മാതാപിതാക്കളെ പീഡിപ്പിക്കുന്നതും വീടിനു പുറത്താക്കുന്നതും ഏറുന്നതിനാല്‍ ഇവര്‍ക്ക് നിയമ പരിരക്ഷ നല്‍കണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു.