വെറുതെയിരിക്കുന്ന സ്വര്‍ണം ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ സ്വര്‍ണം വിപണിയിലെത്തിച്ച് സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഏകദേശം 52 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന 20,000 ടണ്‍ സ്വര്‍ണം രാജ്യത്തെ വീടുകളിലും ക്ഷേത്രങ്ങളിലുമായി ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
സ്വര്‍ണനിക്ഷേപ പദ്ധതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്
പദ്ധതിയില്‍ ഭാഗമായി നിക്ഷേപിക്കാവുന്ന സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ അളവ് 30 ഗ്രാം ആണ്. ബാങ്കില്‍ സ്വര്‍ണ നിക്ഷേപ അക്കൌണ്ട് തുറന്നു വേണം പദ്ധതിയുടെ ഭാഗമാകാന്‍. ഒന്നു മുതല്‍ പതിനഞ്ചു വര്‍ഷം വരെ ആയിരിക്കും സ്വര്‍ണനിക്ഷേപ കാലാവധി. എന്നാല്‍, പണമായി മാത്രമേ തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. തിരിച്ചെടുക്കുന്ന സമയത്തെ സ്വര്‍ണത്തിന്റെ വില അനുസരിച്ചാണ് പലിശ കണക്കാക്കുക.
എന്താണ് ബോണ്ട് പദ്ധതി ?
ബോണ്ട് പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നത് സ്വര്‍ണം വാങ്ങുന്നത് നിക്ഷേപമാക്കി മാറ്റുക എന്നാണ്. അഞ്ച്, 10, 50, 100 ഗ്രാമിന്റെ സ്വര്‍ണ ബോണ്ടുകള്‍ ഇതിലൂടെ വാങ്ങാം. അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയായിരിക്കും കാലാവധി. ഇതിന് പലിശ നിര്‍ണയിക്കുക നിക്ഷേപ സമയത്തെ സ്വര്‍ണവില അടിസ്ഥാനമാക്കിയായിരിക്കും.