സൈനികർക്ക് പൂർണ സ്വാതന്ത്ര്യം നൽകി കേന്ദ്രസർക്കാർ; പാകിസ്ഥാനെതിരെ ശക്തമായി ആഞ്ഞടിക്കാനൊരുങ്ങി ഇന്ത്യ

ബുധന്‍, 3 മെയ് 2017 (07:20 IST)
അതിർത്തിയിൽ രണ്ട് സൈനികരുടെ മൃതദേഹങ്ങളിൽ വികൃതമാക്കിയ പാകിസ്ഥാന്റെ നടപടിക്കെതിരെ ശക്തമായി ആഞ്ഞടിക്കാനൊരുങ്ങി. പാക് നടപടിക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ്. 
 
അതിര്‍ത്തിയിലെ സാഹചര്യത്തേക്കുറിച്ച് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി. കരസേന മേധാവി ബിപിന്‍ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. പാക് സൈന്യം നടത്തിയ വെടിവെയ്പിലും റോക്കറ്റാക്രമണത്തിലും കൊല്ലപ്പെട്ട ജവാന്‍മാരുടെ മരണം വെറുതെയാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 
 
പാകിസ്ഥാന് ശക്തമായി തിരിച്ചടി നല്‍കാനും കരസേനക്ക് കേന്ദ്രസർക്കാർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു.

വെബ്ദുനിയ വായിക്കുക