മുഴുവന്‍ പൊലീസ് ലോക്കപ്പുകളിലും സിസിടിവി വരുന്നു
രാജ്യത്തെ മുഴുവന്‍ പൊലീസ് ലോക്കപ്പുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സി സി ടി വി കാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി.ഇതുകൂടാതെ ജയിലുകലില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ജയില്‍ പുള്ളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി. ഒരു വര്‍ഷത്തിനുള്ളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.