കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം; സംഭവം അഹമ്മദാബാ‍ദില്‍

Webdunia
ഞായര്‍, 12 മെയ് 2019 (14:57 IST)
കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹത്തിന് പകരം പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയ സംഭവം വിവാദമാകുന്നു. അഹമ്മദാബാദിലാണ് മൃതദേഹം നല്‍കിയത്.

കൊല്ലപ്പെട്ട മിത്തൽ ജാദവ് എന്ന 19കാരിയുടെ മൃതദേഹത്തിന് പകരം പ്രസവത്തിനിടെ മരിച്ച 26കാരിയായ നസ്രീൻ സയ്യിദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയത്.

മൃതദേഹം മാറിയാണ് ലഭിച്ചതെന്ന് വ്യക്തമായതോടെ ഇരു വിഭാ‍ഗവും പരാതിയുമായി രംഗത്തുവന്നു. മിത്തൽ ജാദവിനെ കൊലപ്പെടുത്തിയവരെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ നീക്കമാണ് ഇതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആശുപത്രിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്ന് വ്യക്തമായതോടെ മിത്തലിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് നല്‍കി. നസ്രീന്റെ മൃതദേഹത്തിൽ പോസ്റ്റുമോർട്ടം പരിശോധന നടത്തിയില്ലെന്നും  ആരോപണം ശക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article