സൈനികരുടെ വെടിയേറ്റു കാര്‍ യാത്രക്കാര്‍ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 4 നവം‌ബര്‍ 2014 (11:58 IST)
ജമ്മു കശ്മീരില്‍ സൈനികരുടെ വെടിയേറ്റു കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ബുദ്ഗം ജില്ലയിലെ ഛതര്‍ഗമില്‍ ഇന്നലെയാണ് സംഭവം നടന്നത്. ചെക്ക്‌പോസ്റ്റില്‍ പോലീസ് ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയ കാറിന് നേരെ  സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കാറിലുണ്ടായ രണ്ടു പേര്‍ തത്സമയം കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്

സംഭവത്തില്‍ സൈന്യം ഖേദം രേഖപ്പെടുത്തി. സംഭവം അതീവ ഖേദകരമാണെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും xപിന്തുടരുക.