പാലക്കാട്​ ബസും ലോറിയും കൂട്ടിയിടിച്ച്​ രണ്ട്​ പേര്‍ മരിച്ചു

ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (10:31 IST)
പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട്​ പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീർ (30) ,കർണാടക സ്വദേശി ഗിരീഷ്​ (33) എന്നിവരാണ്​ മരിച്ചത്​. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
 
കന്യാകുമാരിയിൽ നിന്ന്​ ബംഗലൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക