അസമില്‍ ബസ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു

ഞായര്‍, 26 ഒക്‌ടോബര്‍ 2014 (12:27 IST)
അസമില്‍ ബസ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഇവരെ നഗോനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്. അസമിലെ നഗോനിലാണ് അപകടം നടന്നത്.

ഇന്നും പുലര്‍ച്ചെ 2 മണിക്കാണ് മുപ്പതിലധികമാളുകളുമായി ലക്ഷ്മിപൂര്‍ ജില്ലയിലേക്ക് പോവുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസും സമീപവാസികളും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക