ആന്ധ്രയിൽ ബസ് മറിഞ്ഞ് 14മരണം; 30പേര്‍ക്ക് പരിക്ക്

ബുധന്‍, 7 ജനുവരി 2015 (12:17 IST)
ആന്ധ്രാപ്രദേശില്‍ ബസ് മലയിടുക്കിലേക്ക് മരിഞ്ഞ് പതിനാല് പേര്‍ മരിച്ചു. മുപ്പത് പേര്‍ക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ് അതിനാല്‍ മരണ സംഖ്യ കൂടാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ആന്ധ്രയിലെ പെനുകോണ്ടയിലാണ് അപകടം ഉണ്ടായത്.

പടിഞ്ഞാറന്‍ ആന്ധ്രയിലെ പെനുകോണ്ടയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. അമരപുരത്തിനും ആനന്ദ്പൂരിനും ഇടയിൽ സർവീസ് നടത്തുന്ന സംസ്ഥാന ഗവൺമെന്റിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാര്‍ഥികളടക്കം അറുപതോളം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാനായി ഡ്രൈവർ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ഇരുപത് അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടന്‍ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്നെത്തിയെ പൊലീസും ജില്ലാ അധികൃതരും ആളുകളെ ആനന്ദ്പൂർ ആശുപത്രിയിലും പുട്ടപർത്തി സത്യസായിബാബ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചിലരെ ബംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക