റെയില്‍വേ ബജറ്റ് 2015: റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കാന്‍ 96182 കോടി
വ്യാഴം, 26 ഫെബ്രുവരി 2015 (12:56 IST)
വരുന്ന സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കാന്‍ 96182 കോടി രൂപ നീക്കുവച്ചതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള റെയില്‍ കണക്ടിവിറ്റിക്ക് റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്. സ്വകാര്യ പങ്കാളിത്തത്തോടെ ഡിഎഫ്‌സി ഫീഡര്‍ യൂണിറ്റുകള്‍ വരുന്ന സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു.
തിരക്കേറിയ ട്രെയിനുകളിൽ കോച്ചുകൾ 26 ആയി ഉയർത്തുമെന്നും. കൂടാതെ റെയില്‍വേയില്‍ ശുചീകരണ പരിപാടികള്‍ക്കു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്നും. റെയില്‍വേയില്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക ഓഫിസ് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിത യാത്ര, നവീനമായ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയിലെ പൂര്‍ണത റെയില്‍വേ കൈവരിക്കണമെന്നും. നിക്ഷേപങ്ങളുടെ കുറവ് റയിൽവേയുടെ സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ടെന്നും. അതിനാല്‍ വിദേശ നിക്ഷേപങ്ങള്‍ പരിഗണിക്കുമെന്നും സുരേഷ് പ്രഭു അറിയിച്ചു. റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.