അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്

തിങ്കള്‍, 18 ഓഗസ്റ്റ് 2014 (13:06 IST)
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം. വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകാശ്മീരിലെ ആര്‍.എസ്. പുര, അര്‍നിയ സെക്ടറുകളിലെ ഇരുപതോളം ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു.

ഇത് പതിനാലാം തവണയയാണ് പാക് സൈന്യം അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത്. അതിനിടെ കശ്മീര്‍ വിഘടനവാദികളുമായിയുള്ള  പാക് ഡെപ്യൂട്ടി ഹൈ കമ്മീഷണറുടെ കൂടികാഴ്ച ഇന്ന് നടക്കും നേരത്തെ ഈ കൂടികാഴ്ചയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.



വെബ്ദുനിയ വായിക്കുക