സഹോദരിയെ കൊന്ന ശേഷം സഹോദരന്‍ അത്മഹത്യ ചെയ്തു

തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (11:27 IST)
സഹോദരിയെ വെട്ടിക്കൊന്ന പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ റോഷന്‍ നഗറിലാണ് സംഭവം നടന്നത്.
എട്ടാം ക്ളാസുകാരനായ തന്‍വീര്‍  ആറാം ക്ളാസുകാരിയായ  സഹോദരി ടാന്‍സിലയെ കളിക്കിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.സഹോദരി മരിച്ചതോടെ തന്‍വീറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അധ്യാപികയായ അമ്മയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അച്ഛനും സംഭവ നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.പെണ്‍കുട്ടിയുടെ മൃതേദഹത്തല്‍ നിന്ന് ചെവികള്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു. കണ്ണിലും ആഴത്തില്‍ വെട്ടേറ്റുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക