മദ്യപിച്ചെത്തിയ വരന്‍ വധുവിന്റെ അമ്മാവനെ തല്ലിച്ചതച്ചു, പിന്നെ കൂട്ടയടി; പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറി

Webdunia
ശനി, 19 ജനുവരി 2019 (10:43 IST)
മദ്യപിച്ചെത്തിയ വരന്‍ വിവാഹസ്ഥലത്ത് ഉണ്ടാക്കിയ കോലാഹലത്തെ തുടര്‍ന്ന് വധു കല്യാണത്തില്‍ നിന്നും പിന്മാറി. മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. ഗ്രാമവാസികളുടെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്ന് വരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

അക്ബര്‍പുര്‍ സ്വദേശിനിയായ യുവതിയും പൊലീസ് കോണ്‍സ്‌റ്റബിളായ ഉദയ് രജക്കുമായുള്ള വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്.

മദ്യപിച്ച് വിവാഹ പന്തലില്‍ എത്തിയ ഉദയും സംഘവും പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വഴക്കിട്ടു. ഇതിനിടെ തടസം പിടിക്കാന്‍ എത്തിയ പെണ്‍കുട്ടിയുടെ അമ്മാവനായ പ്രസൂണ്‍ കുമാറെ വരന്‍ ക്രൂരമായി മര്‍ദ്ദിച്ചു.

വേദിയില്‍ വരനും സംഘവും വാക്കേറ്റവും ബഹളവും ശക്തമാക്കിയതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് വരന്റെ ബന്ധുക്കള്‍ അറിയിച്ചെങ്കിലും സമീപവാസികളും യുവതിയുടെ ബന്ധുക്കളും വധുവിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article