രാജസ്ഥാനില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 47 കുട്ടികള്‍ മരിക്കുന്നുവെന്നാണ് കണക്കുകള്‍. ഇത് ഒഴിവാക്കാനാണ് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുന്നത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ അമ്മമാരില്‍ നിന്ന് അധികമുള്ള പാല്‍ ശേഖരിച്ച് പരിശോധനകള്‍ക്ക് ശേഷം ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ചെയ്യുകയാണ് ലക്ഷ്യം. രക്തദാനം പോലെ മുലപ്പാല്‍ ദാനത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ വിവിധ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.