അംബേദ്കര്‍ ലണ്ടനില്‍ താമസിച്ചിരുന്ന വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി

വ്യാഴം, 27 ഓഗസ്റ്റ് 2015 (20:33 IST)
1920കളില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ത്ഥിയായിരിക്കേ സാമൂഹ്യ പരിഷ്‌കര്‍ത്താവും ഭരണഘടന ശില്പിയുമായ ഡോ ബി ആര്‍ അംബേദ്കര്‍ താമസിച്ചിരുന്ന വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങി. 31 ലക്ഷം പൗണ്ട് നല്‍കിയാണ് വസതി സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍  ഹൈക്കമ്മിഷന്‍ മുഖേനയാണ്  ഇത് സംബന്ധിച്ച അന്തിമ ഇടപാടുകള്‍ നടന്നത്. വസതി മ്യൂസിയമാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ അധികാര പരിധിയിലാണ്  വസതി. ഇവിടെ ഇന്ത്യയില്‍ നിന്ന്  ഗവേഷണത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൌകര്യവും ലഭ്യമാകും.  ലണ്ടനിലെ ഹൗക് ഫാമിലുള്ള കിംഗ് ഹെന്‍ട്രി 10 റോഡിലാണ് വീടുള്ളത്.

വെബ്ദുനിയ വായിക്കുക