ബർദ്വാനില്‍ സ്ഫോടനം: രണ്ട് പേര്‍ക്ക് പരിക്ക്

വെള്ളി, 2 ജനുവരി 2015 (15:46 IST)
വെള്ളിയാഴ്ച ഉച്ചയോടെ ബർദ്വാൻ ജില്ലയിലെ ബോറോഗോറിയ ഗ്രാമത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇവരെ ദുർഗാപൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.  സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും റിപ്പോര്‍ട്ട് ഉണ്ട്. പരുക്കേറ്റവർ പാർട്ടി അനുഭാവികളാണെന്ന് പറഞ്ഞ തൃണമൂൽ കോൺഗ്രസ്, ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിച്ചു. സംഭവത്തെപ്പറ്റി ഇതു വരെ ഒരു പാർട്ടിയിൽ നിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക