നന്മ ചെയ്തിട്ടും സമൂഹത്തില്‍ നിന്നും വിമര്‍ശനശരം ഏല്‍ക്കേണ്ടി വന്നതിന്റെ വേദനയിലാണ് മാധ്യമ പ്രവര്‍ത്തകനായ അജിത്ത് സിങ്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ സാധിക്കുന്ന പ്രവൃത്തിയായിരുന്നു അജിത് സിങ് ചെയ്തത്. ഒഡീഷയിലെ കളഹന്തിയില്‍, ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാഞ്ഞ ഭര്‍ത്താവ് ധനാ മാഞ്ചി തോളില്‍ മതദേഹവുമായി കിലോമീറ്ററുകളോളം നടന്ന സംഭവം ചിത്രീകരിച്ചതിനായിരുന്നു 'ഒടിവി'യുടെ ഭവാനിപുത്ര റിപ്പോര്‍ട്ടറെ സമൂഹം വിമര്‍ശനങ്ങളുടെ കല്ലെറിഞ്ഞത്.