ബിഗ് സല്യൂട്ട്! - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനം

ഞായര്‍, 21 ജനുവരി 2018 (13:07 IST)
കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നേടിയെടുക്കാം. മുഴുവന്‍ ടീമിനും ഒരു ബിഗ് സല്യൂട്ട് നല്‍കുന്നു. ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
 
പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു തോൽപിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി. ആദ്യബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 40 ഓവർ മൽസരത്തിൽ എട്ടു വിക്കറ്റിനു 307 റൺസ് നേടി. മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യ പാകിസ്ഥാനെ നിലംപരിശാക്കുകയായിരുന്നു. സെമിയിൽ ബംഗ്ലദേശിനെ ഏഴു വിക്കറ്റിനു തോൽപിച്ച ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെയും ഇതേ മാർജിനിൽ വീഴ്ത്തിയിരുന്നു. 
 
ദക്ഷിണാഫ്രിക്കയിൽ നടന്ന 2014ലെ ചാംപ്യൻഷിപ്പിലും പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു ഇന്ത്യൻ കിരീടനേട്ടം.  രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും ടീമിനെ അഭിനന്ദിച്ചിരുന്നു.

Jahan chah wahan raah... As they rightly say, Determination will get you through everything. A big salute to our entire team. Hearty congratulations on winning the #BlindCricketWorldCup. #TeamIndia

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍