ബീഫ് പാര്‍ട്ടി നടത്തി പ്രതിഷേധിച്ച കാശ്മീര്‍ എംഎല്‍എയുടെ മേല്‍ കരിമഷിയൊഴിച്ചു
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (17:24 IST)
കശ്മീരില്‍ ബീഫ് പാര്‍ട്ടി നടത്തിയ സ്വതന്ത്ര എംഎല്‍എ അബ്ദുല്‍ റാഷിദിന്റെ തലയില്‍ കരിമഷിയൊഴിച്ചു. ഡല്‍ഹി പ്രസ് ക്ളബില്‍ പത്രസമ്മേളനം കഴിഞ്ഞു പുറത്തിങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ജമ്മു കാഷ്മീരിലെ ഉധംപുരില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളോടൊപ്പമായിരുന്നു റാഷിദ് പത്രസമ്മേളനത്തിനെത്തിയത്.
'ഹിന്ദു'എന്നു സ്വയം അവകാശപ്പെട്ട എത്തിയ അക്രമിയാണ് റാഷിദിന്റെ തലയില്‍ മഷിയൊഴിച്ചത്. ഇയാളെ ഡല്‍ഹി പോലീസ് കസ്റഡിയിലെടുത്തു. നേരത്തെ വിഷയത്തില്‍ റാഷിദിനെ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ കൈയേറ്റം ചെയ്തിരുന്നു.
സംഭവത്തെ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും സംഭവത്തെ അപലപിച്ചു.
പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ശിവസേനയുടെ കരിഓയില്‍ ആക്രമണത്തിന് നേരത്തെ ബിജെപി നേതാവും എഴുത്തുകാരനുമായ സുധീന്ദ്ര കുല്‍ക്കര്‍ണി ഇരയായായിരുന്നു. ശിവസേനയുടെ രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിനാണ് വഴിതെളിച്ചത്. ശിവസേനയ്ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.