സോണിയ ഗാന്ധി പൂതനയാണെന്ന് ബിജെപി എംപി
ശനി, 20 ജൂണ്‍ 2015 (09:14 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പൂതനയാണെന്ന് ബിജെപി എംപിയും ബിഹാറിലെ മുന്‍ മന്ത്രിയുമായ അശ്വിനികുമാര്‍ ചൗബേ. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി പ്രസിഡന്‍റ് ലാലുപ്രസാദ് യാദവും സഖ്യത്തിനൊരുങ്ങിയ സാഹചര്യത്തെ പരിഹസിച്ചാണ് വിവാദ പ്രസ്താവനയുമായി ബിജെപി എംപി രംഗത്ത് വന്നിരിക്കുന്നത്.
പൂതന വിഷം നല്‍കിക്കൊല്ലുമെന്നറിയാതെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍.ജെ.ഡി പ്രസിഡന്‍റ് ലാലുപ്രസാദ് യാദവും സഖ്യത്തിനൊരുങ്ങിയിരിക്കുന്നത്. 10 വര്‍ഷത്തെ യു.പി.എ ഭരണകാലത്ത് വാതുറക്കാതിരുന്നിട്ട്, ഇപ്പോള്‍ ആരുടെയോ തിരക്കഥക്കനുസരിച്ച് ബിജെപിക്കെതിരെ ചിലക്കുന്ന തത്തയാണ് രാഹുലെന്നും അശ്വിനികുമാര്‍ പറഞ്ഞു.
അശ്വിനികുമാറിന്റെ വാക്കുകളില്‍ വെളിവാകുന്നതെന്ന് ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് അശോക് ചൗധരി പ്രതികരിച്ചു. മന്ത്രിസ്ഥാനത്തിനുവേണ്ടി നരേന്ദ്ര മോഡിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് അശ്വിനിയുടെതെന്നും അദ്ദേഹം പറഞ്ഞു.