മോഡി പ്രശംസയ്ക്ക് നടപടി തുടര്‍ന്നാല്‍ കോണ്‍ഗ്രസില്‍ സോണിയയും രാഹുലും മാത്രമാകും: ബിജെപി

ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (17:12 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിക്കുന്നവര്‍ക്ക് നേരെ നടപടി ഇനിയും തുടര്‍ന്നാല്‍ കോണ്‍ഗ്രസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാത്രമായിരിക്കും അവശേഷിക്കുകയെന്ന് ബിജെപി നേതാവ് മുക്തര്‍ അബ്ബാസ്.

മോഡിയെ പ്രശംസിച്ചതിന്റെ പേരിലും. സ്വച്ഛ ഭാരത മിഷന്റെ അംബാസഡര്‍ ആകാനുള്ള മോഡിയുടെ ക്ഷണം സ്വീകരിക്കുകയും ചെയ്ത ശശി തരൂര്‍ എംപിയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തതിനെ കളിയാക്കിയാണ് ബിജെപി നേതാവ് ഇത്തരത്തില്‍ ആഞ്ഞടിച്ചത്.

മഹാത്മാ ഗാന്ധി തുടക്കമിട്ട ശുചിത്വ ഇന്ത്യ പദ്ധതിക്ക് മോഡി വീണ്ടും തുടക്കമിടുക മാത്രമാണ് ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസാവട്ടെ മോഡിയെ പ്രശംസിക്കുന്നവരെ ശുചീകരിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും സിംഗ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക