മായാവതി ടിക്കറ്റ് വില്‍ക്കുകയാണെന്ന് പറഞ്ഞ ശങ്കര്‍ സിംഗ് അവര്‍ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന വലിയ നേതാവാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ ഒരു കോടിയുമായി ചെല്ലുന്ന ആര്‍ക്കും ടിക്കറ്റ് നല്‍കുന്നുവെന്നും ആരോപിച്ചു. രണ്ട് കോടിയുമായി വന്നാല്‍ മായാവതി അവര്‍ക്കും ടിക്കറ്റ് നല്‍കുന്നു. മൂന്ന് കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ മുമ്പത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്ത സീറ്റ് റദ്ദാക്കി പുതിയ ആളെ തിരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തെക്കാള്‍ അധപതിച്ചിരിക്കുന്നുവെന്നും ശങ്കര്‍ സിംഗ് പറഞ്ഞു.
സംസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭീതിയാണ് ബിജെപി നേതാവിനെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു. പുതുതായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡന്റ് തികച്ചും വ്യക്തിപരമായ തലത്തില്‍ നടത്തിയ പ്രസ്താവനയാണിതെന്നും ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയ്ക്ക് നല്ലതല്ലെന്നും യുപിയിലെ ബിജെപി വക്താവ് ഐപി സിംഗ് പ്രതികരിച്ചു. പ്രസ്താവന വിവാദമായതോടെ ശങ്കര്‍ സിംഗ് ഖേദം പ്രകടിപ്പിച്ചു.