വാദ്രയുടെ ഭൂമിയിടപാടുകളില്‍ അന്വേഷണം: ബിജെപി

വ്യാഴം, 23 ഒക്‌ടോബര്‍ 2014 (11:25 IST)
ഹരിയാനയില്‍ പുതുതായി അധികാരത്തില്‍ വരുന്ന ബിജെപി സര്‍ക്കാര്‍ റോബര്‍ട് വാദ്രയുടെ ഹരിയാനയിലെ ഭൂമിയിടപാടുകളില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാദ്രയുടെ ഹരിയാനയിലെ ഭൂമിയിടപാടുകള്‍ അന്വേഷിച്ച പ്രത്യേക സംഘം വാധ്രയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വാദ്രയ്ക്ക് ഹരിയാനയിലെ ഭൂമിയിടപാടുകളില്‍ യാതൊരു ബദ്ധവും ഇല്ലെന്നാണ് സംഘം കണ്ടെത്തിയത്.

നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണു ഭൂമിയിടപാടുകളില്‍ വാദ്രയ്ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയത്. ഹരിയാനയില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചാരണ ആയുധം വാദ്രരയുടെ ഭൂമിയിടപാടുകളായിരുന്നു. ബിജെപി സര്‍ക്കാര്‍ കേസില്‍ പ്രത്യേക അന്വേഷണം നടത്തിയാല്‍ അതിനെ നേരിടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക