ബിജെപി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാം

വ്യാഴം, 22 മെയ് 2014 (10:02 IST)
ബിജെപി ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ബേദി. 
 
താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന തള്ളിയതിന്റെ പിറ്റേന്നാണ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ ക്ഷണിച്ചാല്‍ പോകുമെന്ന് ബേദി അറിയിച്ചത്. ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ഷവര്‍ധനെയാണ് ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയത്. 
 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍നിന്ന് ഹര്‍ഷവര്‍ധന്‍ ജയിച്ചതോടെയാണ് ബേദിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ബി.ജെ.പി. പരിഗണിച്ചേക്കുമെന്ന് അഭ്യൂഹമുയര്‍ന്നത്. 

വെബ്ദുനിയ വായിക്കുക