ഇന്ത്യൻ കറൻസി മെച്ചപ്പെടണമെങ്കിൽ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്യണം എന്ന് ബിജെപി മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ഇന്തോനേഷ്യയിലെ കറൻസി നോട്ടുകളിൽ ഗണേഷ ഭഗവാന്റെ ചിത്രം ഉൽപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകരെ വിമർശിച്ച് നേരത്തെ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. സത്യം പറയാത്ത മന്ത്രികാരെയും, ചില സുഹൃത്തുക്കളെയുമാണ് സാമ്പത്തിക രംഗത്തെ സംബന്ധിച്ച കാര്യങ്ങളിൽ നരേന്ദ്ര മോദി വിശ്വസിക്കുന്നത്. പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെ എന്ന് അവരൊന്നും പറയില്ല എന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.