ബിഹാറില്‍ വിഷയം ബീഫ് അല്ലെന്ന് അരുണ്‍ ജയ്‌റ്റ്‌ലി

ബുധന്‍, 28 ഒക്‌ടോബര്‍ 2015 (15:17 IST)
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ പ്രധാനവിഷയം ബീഫ് അല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു തരത്തിലുമുള്ള ബന്ധമില്ലെന്ന് തനിക്ക് പല തവണ തോന്നിയിട്ടുണ്ടെന്നും അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു.
 
ബിഹാറില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു അരുണ്‍ ജയ്‌റ്റ്‌ലിയുടെ ഈ പരാമര്‍ശം. ബിഹാറിലെ വിഷയം ബീഫല്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാട്‌നയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ദേശീയ മാധ്യമങ്ങള്‍ കണ്ടാല്‍ ബിഹാറില്‍ ബീഫ് മാത്രമാണു വിഷയമെന്നു തോന്നും. മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹമാണ്  ബിഹാര്‍ തെരഞ്ഞെടുപ്പിലെ യാഥാര്‍ത്ഥ്യം. ബിഹാറില്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്  സംസ്ഥാനത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ്. 

വെബ്ദുനിയ വായിക്കുക