ബിഹാറില്‍ നിതീഷ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബര്‍ 20ന്

Webdunia
ചൊവ്വ, 10 നവം‌ബര്‍ 2015 (15:29 IST)
ബിഹാറില്‍ നിതിഷ് കുമാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബര്‍ 20ന് പാട്‌നയില്‍ നടക്കും. 35 മന്ത്രിമാർ ആയിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. അഞ്ച് എം എല്‍ എമാര്‍ക്ക് ഒരു മന്ത്രി എന്ന രീതിയിലായിരിക്കും മന്ത്രിസഭ. 
 
ദീപാവലി, ചാത്ത് ആഘോഷങ്ങൾക്ക് ശേഷം പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചതിനാലാണ് ചടങ്ങുകൾ 20ലേക്ക് മാറ്റിയത്.  
 
മുഖ്യമന്ത്രിയെ കൂടാതെ ആയിരിക്കും അഞ്ച് എം എൽ എമാർക്ക് ഒരു മന്ത്രി എന്ന കണക്കിൽ മന്ത്രിസഭ രൂപീകരിക്കുക. അതേസമയം, ഇക്കാര്യത്തില്‍ ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
 
മന്ത്രിസ്ഥാനം കൂടാതെ നിയമസഭാ സ്പീക്കർ പദവി കൂടി വേണമെന്നാണ് ലാലുവിന്‍റെ ആവശ്യം. ഇതോടൊപ്പം തെരഞ്ഞെടുപ്പിൽ കന്നി വിജയം നേടിയ മക്കളായ തേജ് പ്രതാപ്, തേജസ്വി എന്നിവരില്‍ ഒരാളെ മന്ത്രിയാക്കാനും ലാലു ആവശ്യപ്പെടും.