ബിഹാര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ്: 57 ശതമാനം പോളിംഗ് രേഖപ്പെടുത്തി

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (19:38 IST)
ബിഹാറിലെ 49 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്.  കഴിഞ്ഞ തവണ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തെക്കാള്‍ 6.15 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണത്തെ ഉണ്ടായിരിക്കുന്നത്. വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനാണ് പുറത്തുവിട്ടത്.

വൈകുന്നേരം അഞ്ചര വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണു കണക്കുകള്‍ തയാറാക്കിയിരിക്കുന്നത്. 59.5 ശതമാനം സ്ത്രീകളും 54.5 ശതമാം പുരഷന്‍മാരും വോട്ടുകള്‍ രേഖപ്പെടുത്തിയതായാണു കണക്കുകള്‍.