സ്ത്രീധനം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ് അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റു
വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെ ഭര്‍ത്താവ് വിറ്റു. യുവതിയുടെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ഏഴ് ലക്ഷം രൂപയ്ക്കാണ് അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് യുവതിയെ വിറ്റത്. ബിഹാറിലെ സരണ്‍ സ്വദേശിയായ യുവതി സംഭവം മനസിലാക്കിയതോടെ ഹരിയാനയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി.
ഒരു മോട്ടോര്‍ സൈക്കിളും രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക നില മോശമായതിനാല്‍ യുവതിയുടെ കുടുംബത്തിന് ഇത് നല്‍കാന്‍ കഴിഞ്ഞില്ല. ഇത് പറഞ്ഞ് തന്നെ ഭര്‍ത്തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നുയെന്ന് യുവതി തരയ്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സിനിമാ നിര്‍മ്മാതാക്കളുമായി കരാര്‍ ഉറപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ കൈമാറുമെന്ന് മനസിലാക്കിയ യുവതി സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.