സ്വാതന്ത്യ സമര നേതാവും വിപ്ലവകാരിയുമായിരുന്ന ഭഗത് സിങ്ങ് തീവ്രവാദിയെന്ന രീതിയിൽ തയ്യാറാക്കിയ ഡൽഹി സർവകലാശാലയുടെ പുസ്തകം വിവാദത്തിൽ. ഭഗത് സിങ്ങിനെ കൂടാതെ സൂര്യസെൻ, ചന്ദ്രശേഖർ ആസാദ് എന്നിവരേയും ഭീകരർ എന്ന രീതിയിലാണ് പുസ്തകം ചിത്രീകരിച്ചിരിക്കുന്നത്.
സ്വാതന്ത്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം ( india's Struggle for Freedom) എന്ന പുസ്തകത്തിലാണ് സമരനേതാക്കളെ ഭീകരാക്കിയിരിക്കുന്നത്. സംഭവം പുറത്ത് വന്നതോടെ ഇതിനെതിരെ വൻ പ്രതിഷേധവുമായി ചരിത്രകാരന്മാരും എഴുത്തുകാരുമായ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. രാജ്യസഭയിലും വിഷയം ചർച്ച ചെയ്യപ്പെട്ടു. തെറ്റു തിരുത്തണമെന്നായിരുന്നു എല്ലാവരുടേയും ആവശ്യം. ഇതോടെ പുസ്തകം വിവാദത്തിലേക്ക് വഴി മാറുകയായിരുന്നു.