ആഭരണം അടിച്ചുമാറ്റിയതിന് ബംഗാളി നടി കുടുങ്ങി

ചൊവ്വ, 4 നവം‌ബര്‍ 2014 (15:24 IST)
ബംഗാളി നടി സിംഗപ്പൂരില്‍ മോഷണക്കുറ്റത്തിന് പിടിയിലായി. ബോളിവുഡില്‍ അടുത്തിടെ അരങ്ങേറ്റം കുറിച്ച നടി സ്വാസ്തിക മുഖര്‍ജിയാണ് പിടിയിലായത്.സ്വര്‍ണ്ണകടയില്‍ നിന്ന് 55 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണ കമ്മലുകള്‍ സ്വാസ്തിക ബാഗിലാക്കി കടത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം.നടിയുടെ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയിലുണ്ടെന്നാണ് ഉടമ അവകാശപ്പെടുന്നത്.

എന്നാല്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കില്ലെന്നും ആഭരണം തിരിച്ചേല്‍പ്പിക്കാനൊ വില നല്‍കാനോ നടി തയാറാകണമെന്നാണ് ജുവലറി ഉടമ ആവശ്യപ്പെട്ടിരിക്കുന്നത്.

ആഭരണങ്ങള്‍ താന്‍ വിലനല്‍കി വാങ്ങിയതാണെന്ന് സ്വാസ്തിക ആദ്യം നല്‍കിയ വിശദീകരണം.എന്നാല്‍ ബില്ലുകളോ മറ്റൊ നല്‍കാന്‍ താരത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് അബദ്ധത്തില്‍ കമ്മലുകള്‍ ബാഗില്‍ വീണതാകാം എന്നാണ് താരം പറഞ്ഞത്.ഒരു ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്വസ്തിക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക