ബിയർ കുപ്പി പിടിച്ചുള്ള ചിത്രങ്ങള്‍ വാട്‌സ്ആപ്പിൽ; വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്പെന്‍ഷന്‍

ബുധന്‍, 19 ഓഗസ്റ്റ് 2015 (13:13 IST)
ബിയർ കുപ്പി പിടിച്ചുള്ള ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ടു കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. കുക്കെ ശ്രീ സുബ്രഹ്മണ്യേശ്വര കോളേജിലെ രണ്ടു വിദ്യാർത്ഥിനികളെയാണ് സസ്‌പെൻഡ് ചെയ്തത്. പെണ്‍കുട്ടികള്‍ വൈന്‍ കുപ്പിക്ക് മുന്നിലിരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. ഇതേ തുടര്‍ന്ന് അന്വേഷണ വിധേയമായാണ് പെണ്‍കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചത്.

ബിയർ കുപ്പി പിടിച്ചിരിക്കുന്ന ഫോട്ടോയ്‌ക്കെതിരെ ചില ഹിന്ദുസംഘടനകൾ രംഗത്തെത്തിയതോടെയാണ് കോളേജ് അധികൃതർ വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തത്. എന്നാല്‍ കോളേജിൽ വച്ചോ, കോളേജ് സമയത്തോ ഉള്ള ഫോട്ടോയല്ല അതെന്നാണ് പെൺകുട്ടികളുടെ വാദം. എന്നാൽ, എവിടെ വച്ച് ഫോട്ടോ എടുത്താലും നടപടി സ്വീകരിക്കാതിരിക്കാൻ കഴിയില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.

വെബ്ദുനിയ വായിക്കുക