ഡല്‍ഹിയില്‍ ബിയര്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറക്കുന്നു !
ഡല്‍ഹിയില്‍ ബിയര്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറക്കാന്‍ സര്‍ക്കാര്‍ നീക്കം. ബീയറിന്റെ ഉപയോഗിക്കുന്നതിനുള്ള പ്രായം 21 വയസായി ഇളവു നല്‌കാനാണ് എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശം. നിലവില്‍ 25 വയസിനു മുകളില്‍ പ്രായമുള്ളര്‍ക്കാണു മദ്യപിക്കാന്‍ അനുവാദമുള്ളത്.
മറ്റു സംസ്ഥാനങ്ങളില്‍ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഡാല്‍ഹിയേക്കാള്‍ കുറവാണെന്നതാണ് എക്സൈസ് വകുപ്പിന്റെ വാദം. എന്നാല്‍ വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 25 വയസായി തുടരും.