കേരളത്തില്‍ മദ്യത്തിന് ഭാഗിക മദ്യനിരോധനം വന്നതിന് പിന്നാലെ തമിഴ്‌നാട്ടിലും മദ്യനിരോധനത്തിലേക്ക് നിങ്ങുന്നതായി സൂചന. അധികാരത്തിലെത്തിയാലുടന്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധി വ്യക്തമാക്കിയതാണ് പുതിയ തലത്തിലെക്ക് കാര്യങ്ങളെ എത്തിച്ചത്.
മദ്യം നിരോധിക്കുക വഴി ജനഹിതം മാനിക്കുകയാണ് തന്റെ ലക്ഷ്യം. അധികാരത്തിലേറിയാല്‍ ഈ പ്രഖ്യാപനം പ്രാബല്ല്യത്തില്‍ വരും. ഈ വിഷയത്തില്‍ രണ്ടാമത് ആലോചിക്കേണ്ടി വരില്ലെന്നും കരുണാനിധി വ്യക്തമാക്കി. നേരത്തെ പിഎംകെയും മദ്യനിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ മദ്യത്തിന് ഭാഗിക മദ്യനിരോധനം വന്നതിന് പിന്നാലെ തമിഴ്‌നാട്ടിലും മദ്യം നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സ്‌ത്രീകള്‍ വിഷയം ഉയര്‍ത്തിക്കാട്ടി നിരവധി നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ജയലളിത ഈ വിഷയത്തില്‍ മൌനത്തിലാണ്.