ജല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്നാട്ടില്‍ ശക്തമാകുന്നു. മിക്ക കടകമ്പോളങ്ങളും പ്രതിഷേധ സമരത്തിനുള്ള ഐക്യദാര്‍ഢ്യമായി അടഞ്ഞുകിടക്കുകയാണ്. ചെന്നൈയില്‍ സജീവമായിട്ടുള്ള മലയാളി ചായക്കടകളും ഇന്ന് അടഞ്ഞുകിടക്കുകയാണ്. അതേസമയം, ചില കടകളും ഹോട്ടലുകളും തുറന്നിട്ടുണ്ട്. തമിഴ്നാട് ചേംബര്‍ ഓഫ് കൊമേഴ്സ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.