സിയോമിയ്ക്ക് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി നീക്കി. ജനുവരി 8 വരെ വിലക്ക് നീക്കിയത്. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.
ഹൈക്കോടതിയുടെ ഉത്തരവവു പ്രകാരം ക്വാല്‍കോം ചിപ്സെറ്റ് അധിഷ്ഠിതമായ ഫോണുകള്‍ ജനുവരി എട്ടുവരെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വില്പന നടത്താനും സിയോമിയ്ക്ക് സാധിക്കും. റെഡ്‌മി 1 എസ് എന്ന ഫോണ്‍ ക്വാല്‍കോം ചിപ്സെറ്റാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മീഡിയടെക് എം.ടി 6595 ചിപ്സെറ്റ് ഉപയോഗിക്കുന്ന റെഡ്‌മി നോട്ട് വിലക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
നേരത്തെ പേറ്റന്റ് ലംഘനത്തിനെതിരെ എറിക്സണ്‍ സമര്‍പ്പിച്ച ഹര്‍ജില്‍ സിയോമി ഫോണുകളുടെ ഇന്ത്യയിലെ വില്പന ഡല്‍ഹി ഹൈക്കോടതി നിരോധിച്ചിരുന്നു