നീലച്ചിത്രം വൈറലായി; കമിതാക്കള്‍ക്ക് പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തി

ചൊവ്വ, 25 ഓഗസ്റ്റ് 2015 (14:58 IST)
സ്വകാര്യനിമിഷങ്ങളുടെ വീഡിയോ യുട്യൂബില്‍ പ്രചരിച്ചതോടെ കമിതാക്കള്‍ക്ക് പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തി. ആഗ്രയിലെ നയീ കീ മണ്ഡിയിലാണ് സംഭവം.വിലക്ക് സംബന്ധിച്ച് കഴിഞ്ഞയാഴ്ച നടന്ന പഞ്ചായത്ത് യോഗമാണ് തീരുമാനമെടുത്തത്. എന്നാല്‍ വീഡിയോ അപ്‌ലോഡ് കമിതാക്കളല്ലെന്നും യുവതിയുടെ മൂത്ത സഹോദരിയുടെ മുന്‍ കാമുകനാണ് ഇതിനു പിന്നിലെന്നുമാണ് പോലീസ് പറയുന്നത്.

സമൂഹത്തിനും പഞ്ചായത്തിനും ചീത്തപ്പേരുണ്ടാക്കി ഇവരെ ഒറ്റപ്പെടുത്താന്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഇരുവരെയും പരസ്യമായി വിമര്‍ശിച്ച യോഗം വീട്ടുകാരുടെ മാപ്പപേക്ഷ മുഖവിലക്കെടുത്തില്ല.വിഷയത്തില്‍ പരാതി ലഭിക്കാതെ ഇതേക്കുറിച്ച് അന്വേഷിക്കാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. വിലക്ക് വന്നതിനെ തുടര്‍ന്ന് യുവാവ് വീടുവിട്ടു. യുവതിക്ക് വീട് ഉപേക്ഷിച്ചുപോകാന്‍ 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക