ഉത്തര്‍പ്രദേശിലെ ബാദുവാനില്‍ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട മുതിര്‍ന്ന പെണ്‍കുട്ടി കേസിലെ പ്രധാന പ്രതിയുമായി പ്രണയത്തിലായിരുന്നെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കഴിഞ്ഞ മേയിലായിരുന്നു സഹോദരിമാരായ 14ഉം 15ഉം വയസുള്ള പെണ്‍കുട്ടീകളെ മരഹ്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണപ്പെട്ടത്.
സംഭവം രാജ്യത്തേ മുഴുവന്‍ ഞെട്ടിച്ചിരുന്നു. മെയ് 27 ന് മുഖ്യപ്രതി പപ്പൂയാദവ് വിളിച്ചിടത്തേക്ക് പെണ്‍കുട്ടി ചെല്ലുകയായിരുന്നു എന്നാണ് സിബിഐ പറയുന്നത്. 18കാരനായ പപ്പുയാദവ് കാരന്‍ ഒരു പോസ്‌റ്റുമാര്‍ട്ടം ഹൗസില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്നയാളാണ്. പ്രദേശത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പെണ്‍കുട്ടി പ്രതിയില്‍ നിന്നും 200 രൂപ ചോദിച്ചു. പണത്തിനൊപ്പം സുഹൃത്തുക്കളെയും വിളിച്ചുകൊണ്ടാണ് ഇയാള്‍ ചെന്നത്.
മെയ് 27 ന് രാത്രി 9 മണിക്ക് ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയും പപ്പൂയാദവും തമ്മില്‍ നാലു മാസത്തിനിടയില്‍ 297 കോളുകള്‍ വിളിച്ചതായി സിബിഐ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍ നിന്നും നശിപ്പിക്കപ്പെട്ട നിലയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ശാക്യ വിഭാഗത്തില്‍ പെട്ട യുവതി മറ്റേതോ ജാതിക്കാരനുമായി പ്രണയത്തിലാണെന്ന് വീട്ടുകാര്‍ക്ക് അറിയാമെന്ന് സിബീ മനസിലാക്കിയിരുന്നു. അതിനാല്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളേയും പെണ്‍കുട്ടിയുടെ ബന്ധുക്കളേയും നുണപരിശോധനയ്ക്ക് വിധേയരക്കാനാണ് സിബിഐ ശ്രമിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയില്‍ ദുരൂഹതയുള്ളതിനാലാണിത്.